ഒാർമയുണ്ടോ പൊളിച്ച ഫ്ലാറ്റിനടുത്തുള്ള ആ അംഗൻവാടി? ഇന്നത്തെ അവസ്ഥ

 മരടിൽ പൊളിച്ച ഗോൾഡൻ കായലോരം ഫ്ലാറ്റിനടുത്തുള്ള അംഗൺവാടി താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഫ്ലാറ്റിന്റെ അവശിടങ്ങൾ മാറ്റി അറ്റകുറ്റപണി പൂർത്തിയാക്കിയതിനു ശേഷം മാത്രമേ യഥാർത്ഥ കെട്ടിടത്തിലേക്ക് മാറുകയുള്ളു. ഇതിന് മൂന്ന് മാസമെങ്കിലും സമയമെടുക്കും. 

മരടിൽ പൊളിച്ച നാലാമത്തെ ഫ്ലാറ്റ്. ഗോൾഡൻ കായലോരം. ഈ കെട്ടിടം തകർന്നു വീണപ്പോൽ തൊട്ടടുത്തുള്ള അംഗൺവാടിക്ക് എന്തു സംഭവിക്കും എന്നായിരുന്നു എല്ലാരുടെയും ആശങ്ക. പക്ഷെ ഭയപ്പെട്ടതൊന്നും  സംഭവിച്ചില്ല. അംഗൺവാടി ആരോഗ്യത്തോടെ നിന്നു. പക്ഷെ ഒരു മാസത്തോട് അടുത്തിട്ടും ഇതുവരെ തുറന്നിട്ടില്ല. പരിസരത്ത് എത്തി ഇവിടെ ഉണ്ടായിരുന്ന കുട്ടികൾ എന്തു ചെയ്യുന്നു എന്ന് അന്വേഷിക്കവേയാണ്  ദൂരെ നിന്ന് ഒരു കുഞ്ഞും അമ്മയും നടന്നു വരുന്നത് കണ്ടത്.

കുഞ്ഞ് ഇവ. അമ്മയുടെ കൈ പിടിച്ഛ് അംഗൺവാടിയിലേക്ക് തന്നെയാണ് നടക്കുന്നത്. തൊട്ടടുത്തുള്ള മറ്റൊരുകെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇപ്പോൾ അംഗൺവാടി പ്രവർത്തിക്കുന്നത്. എട്ട് കുട്ടികൾ ഉണ്ടെങ്കിലും ഇവയടക്കം രണ്ടു കുട്ടികൾ മാത്രമേ എത്തിയിട്ടുള്ളു. ഫ്ലാറ്റിന്റെ അവശിടങ്ങൾ മാറ്റി അംഗൺവാടികെട്ടിടത്തിൽ ചെറിയ തോതിലുള്ള അറ്റകുറ്റ പണി ബാക്കിയുണ്ട് അതുവരെ ഇവിടെയാണ് പ്രവൃത്തിക്കുക.

താത്കാലിക കെട്ടിടത്തിൽ അംഗൺവാടി പ്രവർത്തിച്ചു തുടങ്ങിയത് രക്ഷിതാക്കൾ ഏറെ പേരും അറിഞ്ഞിട്ടില്ല. നഗരസഭയാണ് കെട്ടിടം വാടകയ്ക്ക്എടുത്തിരിക്കുന്നത് മൂന്ന് മാസത്തിനുള്ളിൽ യഥാർത്ഥ കെട്ടിടത്തിലേക്ക് മാറാം എന്നാണ് പ്രതീക്ഷ