27 സ്വര്‍ണവുമായി ദേശീയ മാസ്റ്റേഴ്സ് അത്്ലറ്റിക്സ്; പ്രായം തളര്‍ത്താത്ത ആവേശം

വാര്‍ധക്യ കാലത്തെ സൗഹൃദങ്ങള്‍ക്കും വിശ്രമജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ക്കും വേദിയായി കോഴിക്കോടു നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് അത്്ലറ്റിക് ചാംപ്യന്‍ഷിപ്പ്  .27 സ്വര്‍ണവുമായി കേരളമാണ് ചാംപ്യന്‍ഷിപ്പില്‍ മുന്നിലുള്ളത്. 

ഈ കത്തുന്ന വെയിലൊന്നും പ്രായത്തെ തളര്‍ത്തുന്നില്ല. വിശ്രമ ജീവിതം ഇവര്‍ക്ക് ഇങ്ങനെയൊക്കയാണ്. കോഴിക്കോട്  മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന നാല്‍പതാമത്  ദേശീയ മാസ്റ്റേഴ്സ് അത്്ലറ്റിക് ചാംപ്യന്‍ഷിപ്പിനെത്തിയതാണ്. 95 വയസുവരെയുള്ളവരാണ് മല്‍സരാര്‍ഥികള്‍. സമപ്രായക്കാര്‍ക്കും ഇളയവര്‍ക്കൊപ്പവുമൊക്കെയാണ്   മല്‍സരിക്കേണ്ടത്.അതിനിത്തിരി പരിശീലനം ഒക്കെ ആവശ്യമാണ്

വാര്‍ധക്യകാലത്തെ  ആരോഗ്യത്തിനും ഇത്തരം മല്‍സരങ്ങള്‍ സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നത്

പുതു തലമുറക്ക് ഒരു സന്ദേശവും  നല്‍കുന്നു. പതിനെട്ട് സംസ്ഥാനങ്ങളില്‍നിന്നായി  1875 പേരാണ് ഇത്തവണ മല്‍സര രംഗത്തുണ്ടായിരുന്നത്.