മദ്യം വാങ്ങുന്നവരുടെ പ്രായത്തിന്‍റെ കണക്കെടുക്കാൻ ബവ്റിജസ് കോര്‍പറേഷന്‍

ബവ്റിജസ് കോര്‍പറേഷന്‍ മദ്യം വാങ്ങിക്കുന്നവരുടെ പ്രായത്തിന്‍റെ കണക്കെടുക്കുന്നു. ഡിസംബര്‍ 14,15 തീയതികളില്‍ രാവിലെ പത്തുമുതല്‍ രാത്രി ഒന്‍പതുവരെയാണ് സര്‍വേ. മദ്യത്തിന്‍റെ ബ്രാന്‍ഡും ഉപയോഗിക്കുന്നവരുടെ പ്രായവും അറിയുകയാണ് ലക്ഷ്യം

രാവിലെ 10 മുതല്‍ രാത്രി ഒന്‍പതുവരെയുള്ള 11 മണിക്കൂറിനെ പതിനൊന്നു സ്ലോട്ടുകളാക്കി തിരിച്ചാണ് സര്‍വേ.ഈ സമയത്തു വരുന്ന ഉപഭോക്താക്കളുടെ പ്രായവും ഉപയോഗിക്കുന്ന ബ്രാന്‍ഡും വിതരണ കേന്ദ്രങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രേഖപ്പടുത്തും. ഇത്ു ക്രോഡീകരിച്ച് ഈ മാസം 20 നു ഹെഡ് ഓഫിസിനു കൈമാരണമെന്നാണ് എം.ഡി സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദേശം. ഇതിനായി പ്രത്യേക ഫോം ബവ്റിജസ് വിതരണ കേന്ദ്രങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.യുവാക്കള്‍ കൂടുതലായി ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നെന്ന എക്സൈസ് വകുപ്പിന്‍റെ കണ്ടെത്തലും ബവ്റിജസ് കോര്‍പറേഷന്‍റെ സര്‍വേയ്ക്ക് പിന്നിലുണ്ട്. സര്‍വേ പൂര്‍ത്തിയായ ശേഷം വിശദമായ റിപ്പോര്‍ട്ട് ബവ്റിജസ് കോര്‍പറേഷന്‍ സര്‍ക്കാരിനു കൈമാറും. എന്നാല്‍ ഔട്്ലെറ്റുകളിലെത്തുന്നവരുടെ പ്രായം എങ്ങനെ  മനസിലാക്കുമെന്നാണ് സുരക്ഷാ ജീവനക്കാര്‍ ചോദിക്കുന്നത്.  തിരിച്ചറിയല്‍‍ കാര്‍ഡ് ആവശ്യപ്പെടുമ്പോള്‍ മദ്യം വാങ്ങാനെത്തവരുടെ പ്രതികരണവും എങ്ങനെയായിരിക്കുമെന്നു അറിയില്ലെന്നുമാണ് സുരക്ഷാ ജീവനക്കാര്‍ ആശങ്കയായി പറയുന്നത്