വിലക്കയറ്റം ബാധിച്ച് സന്നിധാനം; പ്രതിസന്ധിയിലായി അന്നദാനം

രാജ്യത്തുണ്ടായ വിലക്കയറ്റം ശബരിമല സന്നിധാനത്തെ അന്നദാനത്തെ ബാധിക്കുന്നതായി  അഖിലഭാരത അയ്യപ്പ സേവാ സംഘം. ഉള്ളിയുടെ വിലക്കയറ്റം കാരണം ലോഡ് എടുക്കുന്നത് കുറച്ചെന്ന് സേവാ സംഘം ഭാരവാഹികള്‍ പറഞ്ഞു. ഉള്ളിവില കൂടിയതോടെ ദേവസ്വം ബോര്‍ഡിന്റെ കരാറുകാരും കൂടുതല്‍ തുക ആവശ്യപ്പെട്ടിരിക്കുകയാണ്

എഴുപത്തിനാലു വര്‍ഷമായി ശബരിമല സന്നിധാനത്ത് എത്തുന്നവര്‍ക്ക് ആശ്രയമാണ് അയ്യപ്പ സേവാ സംഘം. മെഡിക്കല്‍ സഹായവും ശുചീകരണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിക്കുന്ന സംഘത്തിന്റെ പ്രധാന ദൗത്യങ്ങളില്‍ ഒന്ന് അന്നദാനമാണ്. മൂന്ന് നേരവും ആഹാര നല്‍കുന്ന അയ്യപ്പസേവം തമിഴ്നാട്ടില്‍ നിന്ന് നേരിട്ടാണ് അരിയും പച്ചക്കറിയും ഇറക്കുന്നത്. വിലകയറ്റം രൂക്ഷമായതോടെ സവാളയും മറ്റും എടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നിരിക്കെയാണ് ഇവര്‍

ഉള്ളിയുടെ ചേരുവ കുറച്ചാണ് ഭക്ഷണം തയാറാക്കുന്നത് .എന്നാല്‍ ദേവസ്വം ബോര്‍ഡ് ഒരു വര്‍ഷത്തേക്ക് കരാര്‍ നല്‍കിയിരിക്കുന്നതിനാല്‍ വിലയിലുണ്ടാകുന്ന മാറ്റം ദേവസ്വം ബോര്‍ഡിനെ ബാധിക്കുന്നില്ല. പക്ഷെ നിലവിലെ കരാര്‍ തുകയില്‍ ഉള്ളി വാങ്ങാനാവില്ലെന്നും കൂടുതല്‍ തുക വേണമെന്നും ആവശ്യപ്പെട്ടിരിക്കെയാണ് കാരാറുകാരന്‍