റെന്റൽ കാറുമായി ബന്ധപ്പെട്ട തർക്കം; യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊന്നു

കൊച്ചി പറവൂരിൽ റോഡരികിൽ യുവാവിനെ മൂന്നംഗസംഘം കുത്തികൊന്നു. വെടിമറ സ്വദേശി മുബാറക്കാണ് ഇന്നലെ രാത്രി ഒമ്പത് മണിക്ക് കൊല്ലപ്പെട്ടത്. പ്രതികൾ ആരാണെന്ന് തിരിച്ചറിഞ്ഞു പൊലിസ് വ്യക്തമാക്കി 

പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പിൽ ബദറുദിന്റെ മകൻ മുബാറക്. വയസ് 24. റെന്റൽ കറുമായി ബന്ധപ്പെട്ട ചെറിയൊരു തർക്കമാണ് ഈ യുവാവിന്റെ ജീവനെടുത്തത്.  മുബാറക്കിനെ കുത്തുന്നത് തടയാൻ ശ്രമിച്ച സുഹൃത്ത് നാദിർഷക്കും പരുക്കേറ്റു 

രക്തംവാർന്ന മുബാറക്കിനെ ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈയ്യിൽ പരുക്കേറ്റ നാദിർഷ ചികിത്സയിലാണ്. സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മോചിതനായിട്ടില്ല.കൊല്ലപ്പെട്ട മുബാറക്കിന് അറിയുന്നവർ തന്നെയാണ് പ്രതികൾ എന്നാണ് പൊലിസ് പറയുന്നത്. ഇവരെ  തിരിച്ചറിഞ്ഞു എന്നും  ഉടൻ അറസ്റ്റ് ഉണ്ടാകും എന്നും പൊലിസ് വ്യക്തമാക്കി