'തലൈക്കൂത്തൽ' ദുരാചാരത്തിന്റെ നേരനുഭവം പറഞ്ഞ് ജലസമാധി തിയേറ്ററുകളിലേക്ക്

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രവേശനം കിട്ടാത്ത ജലസമാധി എന്ന ചിത്രം തീയറ്ററുകളിലെത്തിക്കാനൊരുങ്ങി സംവിധായകന്‍ വേണു നായര്‍. സേതുവിന്റെ അടയാളങ്ങള്‍ എന്ന നോവലിനെ ആപ്ദമാക്കി നിര്‍മിച്ച ചിത്രമാണ് ജലസമാധി. തമിഴ്നാട്ടില്‍ പ്രായമായവരെ ദയാവധത്തിന് വിധേയമാക്കുന്ന തലൈക്കൂത്തല്‍ എന്ന ദുരാചാരത്തിന്റെ നേരനുഭവമാണ് ഈ ചിത്രം.  

വൃദ്ധമാതാപിതാക്കളെ മരണത്തിലേക്ക് തള്ളിവിടുന്ന രീതിയാണ് തലൈക്കൂത്തല്‍. തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും അനുവര്‍ത്തിച്ചുപോരുന്ന ദുരാചാരത്തിന്റെ മനോനിലകളിലേക്കാണ് ജലസമാധി പ്രേക്ഷകരെ കൊണ്ടുപോകുന്നത്. പ്രത്യേകതരം കൂട്ടുകള്‍ കൊണ്ടുനിര്‍മിച്ച തൈലംതേച്ച് തണുപ്പിച്ചും,  തണുത്തപാലും മറ്റ് പാനീയങ്ങളും നല്‍കി ശരീരോഷ്മാവ് താഴ്ത്തിയും, പ്രായമായവരെ മരണത്തിലേക്ക് നയിക്കുന്ന മക്കള്‍ ഇപ്പോഴുമുണ്ടെന്ന് ജലസമാധി കാട്ടിത്തരുന്നു. നൂറിലേറെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ഒരുക്കിയിട്ടുള്ള വേണുനായരുടെ ആദ്യ കഥാചിത്രമാണ് ജലസമാധി. സേതുവിന്റെ അടയാളങ്ങള്‍ എന്ന നോവലാണ് സിനിമയ്ക്ക് പ്രചോദനമായത്. സേതുതന്നെയാണ് തിരകഥയൊരുക്കിയതും

തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമമാണ് പശ്ചാത്തലം. മീനാക്ഷിപാളയം എന്ന സാങ്കല്‍പിക ഗ്രാമത്തില്‍. ആ ഗ്രാമം കണ്ടെത്തിയതുന്നതെ ഒരുകഥയാണ്. ഏറെ സാമൂഹിക പ്രസക്തിയുള്ള ഈ ചിത്രം ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ സമര്‍പ്പിച്ചെങ്കിലും തിരസ്കരിച്ചു. സ്വന്തംനാട്ടിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം ഉള്‍ക്കൊള്ളിക്കാനാകാത്ത വിഷമത്തിനപ്പുറം ഇത്തരം സിനിമളോടുള്ള മനോഭാവമാണ് സംവിധായകനെ നിരാശനാക്കുന്നത് ഏതാനും ചലിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചശേഷം ചിത്രം തീയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി. മുപ്പതുവര്‍ഷമായി ടെലിവിഷന്‍ ഡോക്യുമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന വേണുനായര്‍ക്ക് ഒട്ടേറെ ദേശീയ –രാജ്യാന്തര ബഹുമതികള്‍ കിട്ടിയിട്ടുണ്ട്.