സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് കേരളം; മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും നാളെ വിദേശത്തേക്ക്. സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ജപ്പാന്‍ ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുളള സന്ദര്‍ശനത്തില്‍  മന്ത്രിമാരായ ഇ.പി.ജയരാജന്‍,എ.കെ ശശീന്ദ്രന്‍ എന്നിവരാണുള്ളത്. മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെ അഭാവത്തില്‍ ആര്‍ക്കാണ് ചുമതല എന്ന് സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനിക്കും. 

സംസ്ഥാനത്തേക്ക് വിദേശ മൂലധനം ആകര്‍ഷിക്കുന്നതിന് ലക്ഷ്യംവെച്ചാണ് മുഖ്യമന്ത്രി ,വ്യവസായമന്ത്രി,ഗതാഗതമന്ത്രി, ആസുത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പത്തു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കും പോകുന്നത്. ഇരു രാജ്യങ്ങളിലെയും സാങ്കേതിത വിദ്യ സംസ്ഥാനത്തിന് ഗുണകരമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും സഹായത്തോടെ  ഭക്ഷ്യസംസ്ക്കരണ രംഗത്തും ഖരമാലിന്യ നിര്‍മാര്‍ജന രംഗത്തും പദ്ധതികള്‍ കൊണ്ടുവരാമെന്ന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍  കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന വലയുമ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും  വിദേശയാത്ര നടത്തുന്നത് . വെള്ളപ്പൊക്ക നിയന്ത്രണം പഠിക്കാന്‍ മെയ്മാസത്തില്‍ മുഖ്യമന്ത്രി  നെതര്‍ലന്‍്സ് സന്ദര്‍ശിച്ചിരുന്നു. 

ഈ യാത്രയില്‍ സ്വിറ്റ്സര്‍ലന്‍്, ഫ്രാന്‍സ് ,യു,കെ എന്നീ രാജ്യങ്ങളിലും മുഖ്യമന്ത്രി എത്തിയിരുന്നു.  ജപ്പാന്റെയും ദക്ഷിണ കൊറിയയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. .കേരളം സന്ദര്‍ശിച്ച ഇന്ത്യയിലെ ജാപ്പനീസ് അംബാസിഡര്‍ സംസ്ഥാനവുമായുള്ള സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ചിരുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കെ നടത്തിയിരിക്കെ നടത്തുന്ന സന്ദര്‍ശനം അനിവാര്യമാണോ എന്ന് ചോദ്യം ഉയരുന്നുണ്ട്.പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പോലും കഴിയാതെ സംസ്ഥാന വലയുമ്പോള്‍ നടത്തുന്ന സന്ദര്‍ശനം നാളെയും വിമര്‍ശനങ്ങള്‍ക്ക് വിധേയമായേക്കാം.