പുരുഷദിനത്തിൽ തെരുവുനാടകവുമായി പെൺകുട്ടികൾ; വേറിട്ട ആശംസ

അന്താരാഷ്ട്ര പുരുഷദിനാഘോഷത്തിൽ തെരുവുനാടകവുമായി പെൺകുട്ടികൾ. ആലുവ റെയില്‍വെ സ്റ്റേഷനങ്കണത്തിലാണ് സെന്‍റ് സേവ്യേഴ്സിലെ പെണ്‍കുട്ടികള്‍ പുരുഷദിനാഘോഷമൊരുക്കിയത്. പുരുഷന്‍മാരില്‍ നിന്ന് സ്ത്രീ സമൂഹം പ്രതീക്ഷിക്കുന്ന നന്‍മകളും ഉത്തരവാദിത്തങ്ങളുമെല്ലാമായിരുന്നു  പെണ്‍കുട്ടികളൊരുക്കിയ തെരുവുനാടകത്തിന്‍റെ മുഖ്യപ്രമേയം.

തുല്യതയുടെ സന്ദേശമാണ് പുരുഷദിനാഘോഷത്തിലൂടെ മുന്നോട്ടു വച്ചതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. പെണ്‍കുട്ടികളുടെ പുരുഷദിനാഘോഷത്തിന് മികച്ച പ്രതികരണമാണ് കാഴ്ചക്കാരില്‍ നിന്ന് കിട്ടിയതും.