സസ്യജന്തുജീവജാലങ്ങൾ ഒന്നിച്ച്; കൗതുകമുണർത്തും ആവാസ കേന്ദ്രം

വളരെ വ്യത്യസ്തനായ ഒരു കർഷകനെയാണ് ഇന്ന് നാട്ടുപച്ചയിലൂടെ പരിചയപ്പെടുത്തുന്നത്. പക്ഷികളെയും മൃഗങ്ങളെയും വൃക്ഷങ്ങളെയും ഒരുപാട് സ്നേഹിക്കുന്ന വ്യക്തി. വർക്കി വെളിയത്ത്. സസ്യജന്തുജീവജാലങ്ങളുടെ സഹജീവനമാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനായി കഴിഞ്ഞ 17 വർഷമായി കഠിന പരിശ്രമത്തിലാണ് വര്‍ക്കി. പലരും വാക്കുകളിൽ മാത്രം ഒതുക്കുന്ന ആശയത്തെ പ്രവർത്തിയിലൂടെ കാണിച്ചിരിക്കുകയാണ് കൗതുകപാർക്കിലൂടെ..