പഴി മുഴുവന്‍ മഴയ്ക്ക്; പേടിസ്വപ്നമായി കൊച്ചി–കടവന്ത്ര റോഡ്; ദുരിതയാത്ര

വാഹനയാത്രക്കാരുടെ പേടിസ്വപ്നമായി കൊച്ചി കലൂര്‍ കടവന്ത്ര റോഡ്. വന്‍ കുഴികള്‍ നിറഞ്ഞ ഈ വഴിയില്‍ അപകടങ്ങള്‍ പതിവാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും. കുഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിക്കുന്നു. കുഴിയടക്കാന്‍ ജി.സി.ഡി.എ. ഇതുവരെ നടപടി എടുത്തിട്ടില്ല

കടവന്ത്രയില്‍ നിന്ന് കത്രിക്കടവ് വഴി കലൂരിലേക്കുള്ള യാത്രയിലാണ്.  റോഡില്‍ നല്ല തിരക്കാണ്. ഈ തിരക്കിന് പ്രധാന കാരണം  വഴിനീളെയുള്ള കുഴികളാണ്. ഓരോ കുഴിയും ഇറങ്ങിക്കയറി ലക്ഷ്യസ്ഥാനത്ത് ഒരിക്കലും സമയത്ത് എത്താന്‍ സാധിക്കില്ല.  പതിവായി ഇതുവഴി യാത്രചെയ്തവര്‍ പറയാനുള്ളത് ആരോഗ്യപ്രശ്ങ്ങള്‍ മാത്രാണ്...ഒപ്പം അധികാരികളെ കണക്കിന് ചീത്തവിളിക്കുന്നു

കാറുകള്‍ അടക്കം ഒട്ടുമിക്ക വാഹനങ്ങളുടെയും അടിതട്ടുന്നത് ഇവിടെ പതിവാണ്  മുന്‍പ് പാതാളക്കുഴികളായിരുന്ന ചിലയിടങ്ങളില്‍ കുഴിയടച്ചു എന്നറിഞ്ഞ് ചെന്ന് നോക്കി.. സമയബന്ധിതമായി കുഴിയടക്കും, റോഡുകള്‍ ടാറ് ചെയ്യും എന്ന് ജി.സി.ഡി.എ പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ കലക്ടര്‍ വിളിച്ച് ശാസിച്ചു. സമയബന്ധിതമായി കുഴിയടച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് താക്കീത് കൊടുത്തു എന്നിട്ടും ഒരു മാറ്റവുമില്ല. എന്നും മഴയെ പഴിച്ച് ഇവര്‍ രക്ഷപ്പെടുകയാണ്.