വട്ടിയൂർക്കാവിൽ ത്രികോണപ്പോര് മുറുക്കി കലാശക്കൊട്ട്; ആരോപണ പ്രത്യാരോപണയുദ്ധം തുടരുന്നു

വട്ടിയൂർക്കാവിൽ നിലനിൽക്കുന്ന ത്രികോണ മൽസരവീര്യം പ്രകടമാക്കി മണ്ഡലം നിറഞ്ഞ് കലാശക്കൊട്ട്. ശക്തിപ്രകടനം സമാധാനപരമായി അവസാനിച്ചെങ്കിലും ജാതി വോട്ട് മുതൽ അധികാര ദുർവിനിയോഗം വരെയുള്ള ആരോപണ പ്രത്യാരോപണയുദ്ധം തുടരുകയാണ്. .

പേരൂർക്കടയും വട്ടിയൂർക്കാവും തുടങ്ങി തലസ്ഥാന മണ്ഡലത്തിലെ നഗരങ്ങളിലെല്ലാം മൽസര വീര്യം കൊട്ടിക്കയറി.

മേളവും പാട്ടും നൃത്തവുമായി പ്രവർത്തകർ ആവേശത്തിന്റെ കൊടുമുടി കയറി

മോഹൻ കുമാറിന് വേണ്ടി രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മുന്നിൽ നിന്ന് നയിച്ച റോഡ് ഷോയിൽ താരസാന്നിധ്യമായി ജഗദീഷ്...

യുവാക്കളുടെ സാന്നിധ്യമാണ് പ്രശാന്തിന്റെ കരുത്ത്... സംഘടന ഒന്നായി ഉണർന്ന ആവേശമാണ് സുരേഷിന് പരസ്യപ്രചാരണം നൽകുന്നത്....

കലാശക്കൊട് അവസാനിക്കുമ്പോളും യു.ഡി.എഫ് ജാതി പറഞ്ഞ് വോട് പിടിച്ചെന്ന സി.പി.എം ആരോപണവും മേയറായ വി.കെ. പ്രശാന്ത് അധികാര ദുർവിനിയോഗം നടത്തി വോട് പിടിച്ചെന്ന യു.ഡി. എഫ് പരാതിയും അന്തരീക്ഷത്തിൽ അലയടിക്കുകയാണ്.

എൻ. എസ്. എസ് നിലപാടിനെ ചൊല്ലിയാണ് ബി.ജെ.പി അങ്കലാപ്പും. ആവേശം കൊട്ടിയിറങ്ങിയാലും ഫലം നിർണയിക്കുന്ന അടിയൊഴുക്കുകൾക്കും നിശബ്ദ പ്രചരണം വേദിയാവുക.