ഇടതിനും ബിജെപിക്കും ‘വാരിക്കോരി’ കൊടുത്തു; മുരളിയുടെ ‘ലാന്‍ഡിങ്’; യുഡിഎഫിന് നെടുവീര്‍പ്പ്

ശബരിമലയും കോടിയേരിക്കെതിരായ മാണി സി കാപ്പന്റെ  മൊഴിയുo പ്രചാരണ വിഷയമാക്കി  വട്ടിയൂർക്കാവിൽ കെ.മുരളീധരന്റെ രംഗപ്രവേശം. കൈയയച്ച് കിട്ടിയ പ്രളയ സഹായം കയറ്റിയയച്ചതാണോ എൽ ഡി എഫ് സ്ഥാനാർഥിയുടെ മികവെന്ന് മുരളീധരൻ പരിഹസിച്ചു. ബി ജെ പി  മൂന്നാo സ്ഥാനത്താകുമെന്നും മുരളീധരൻ പറഞ്ഞു.

സ്ഥാനാർഥി നിർണയം നിർണയം മുതൽ ഇടഞ്ഞുനിന്ന മുരളീധരൻ ഇടത് - ബിജെപി മുന്നണികൾക്ക് വാരിക്കോരി കൊടുത്താണ് തുടങ്ങിയത്. ആദ്യ പ്രഹരം പ്രളയ സഹായം ഉയർത്തിക്കാട്ടുന്ന എൽ ഡി എഫ് സ്ഥാനാർഥി വി.കെ.പ്രശാന്തിന്.  

ശബരിമല വിഷയത്തിൽ പ്രശാന്ത് നിലപാട് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

മാണി സി.കാപ്പന്റെ കോടിയേരിക്കെതിരായ മൊഴിയും മുരളീധരൻ എടുത്തിട്ടു. ചെക്ക് കേസിലെ പ്രതിയെ വേദിയിലിരുത്തിയാണ് അഴിമതിക്കെതിരെ പിണറായി പ്രസംഗിച്ചതെന്നും മുരളീധരൻ പരിഹസിച്ചു.

ബി ജെ പിയെയും മുരളീധരന്‍ വെറുതെ വിട്ടില്ല. കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും മുരളീധരൻ നിർവഹിച്ചു. ഭിന്നതകൾ മാറ്റി വച്ച് മുരളീധരൻ സജീവമാകുന്നതോടെ പ്രചാരണ രംഗത്ത് മുന്നേറാനാകുമെന്നാണ് യു ഡി എഫ് ക്യാമ്പിന്റെ പ്രതീക്ഷ.