സീറ്റുറപ്പിക്കാനും, പിടിക്കാനും അരൂരിൽ കച്ചമുറുക്കി മുന്നണികൾ: പോര് അവസാനലാപ്പിൽ

അരൂരില്‍ പോരുമുറുക്കി മുന്നണികള്‍. സിറ്റിങ് സീറ്റുറപ്പിക്കാനുള്ള പോരാട്ടത്തിലാണ് മണ്ഡലത്തില്‍ പ്രചാരണം നടത്തുന്ന മുഖ്യമന്ത്രിയും മുന്നണിപ്പോരാളികളും. ഐക്യമുന്നണിക്കാവട്ടെ പതിവിലും ഉണര്‍ന്നുള്ള പ്രവര്‍ത്തനമാണ് ഈ അങ്കത്തട്ടില്‍. വോട്ടുകള്‍ വെട്ടിപ്പിടിക്കാന്‍ യുവമോര്‍ച്ച നേതാവിനെ സ്ഥാനാര്‍ഥിയാക്കിയ എന്‍ഡിഎയും ആലപ്പുഴയുടെ വടക്കന്‍ കളരിയില്‍ കച്ചമുറുക്കി കഴിഞ്ഞു. 

രാഷ്ട്രീയം വിട്ടാല്‍ പിന്നെ മണ്ഡലം മതപരമാവും ജാതീയമായും ചിന്തിക്കും. കണിച്ചുകുളങ്ങര നിന്ന് അധികദൂരമില്ല അരൂരിലേക്ക്. പക്ഷേ എസ്എന്‍ഡിപി വോട്ടുകളിപ്പോളും എവിടെ വീഴുമെന്ന് ഉറപ്പില്ല. ഭരണനേട്ടങ്ങളും കോട്ടങ്ങളും ഇരുമുന്നണികളും അക്കമിട്ട് നിരത്തുന്ന പ്രചാരണത്തില്‍ ശബരിമല തന്നെയാണ് ബിജെപിക്ക് ആയുധം.