കൂടത്തായി പ്രചാരണായുധമാക്കി നേതാക്കൾ; വാക്പോര് കനത്തു

ഉപതിരഞ്ഞടുപ്പ് പ്രചാരണം കടുത്തതോടെ കൂടത്തായി കൊലക്കേസും മുന്നണികള്‍ക്ക് മുഖ്യ പ്രചാരണായുധം. പോലീസ് നടപടികള്‍ ഉപതിര​ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന പരമാര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലുപ്പള്ളി രാമചന്ദ്രന്  മറുപടിയുമായി സി.പി.എം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ വീണ്ടും രംഗത്തെത്തി. അതിനിടെ, യുഡിഫ് കണ്‍വീന്‍ ബെന്നി ബെഹനാനും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും കൂടത്തായി കേസില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു.

വികസനവും ശബരിമലയും പ്രദേശിക വിഷയങ്ങളും സജീവ ചര്‍ച്ചയായ പ്രചാരണ രംഗത്ത് ഏതാനും ദിവസങ്ങളായി കൂടത്തായി കേസിലും നേതാക്കള്‍ വാക്് പോര് തുടരുകയാണ്. പോലീസ് നടപടികള്‍ ഉപതിര​ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നപരാമര്‍ശം ഇന്നലെ അരൂരില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിച്ചു. അതിന് ഇന്ന് മഞ്ചേശ്വരത്ത് സി.പി.എം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നല്‍കിയ മറുപടി ഇങ്ങനെ

കൊലപാതകത്തില്‍ സി.പിഎം പ്രാദേശിക നേതാവിന്‍റെ പങ്ക് തെളിഞ്ഞതോടെ അയാളെ പുറത്താക്കേണ്ടി വന്നെന്ന് അരൂരില്‍  യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ 

കൂടത്തായിയെ ചൊല്ലിയുള്ള യു.എഫ് എല്‍ ഡി എഫ്  നേതാക്കളുടെ വാക് പോരിലേക്ക് ബി.ജെ.പി നേതൃത്വത്തിന്‍റെ രംഗപ്രവേശവും ഇന്ന് കണ്ടു. അരൂരില്‍ സംസ്ഥാന പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കുമ്മനം രാജ ശേഖരന്‍.