വത്തിക്കാനിൽ നിറസാന്നിധ്യമായി മലയാളികൾ; പാറിക്കളിച്ച് ഇന്ത്യൻ പതാക

മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ്  മലയാളത്തിന്റെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പേപ്പല്‍ പതാകകള്‍ക്കൊപ്പം ഇന്ത്യന്‍ പതാകകളും  സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകള്‍ക്കിടെ ഉയര്‍ന്നുപാറി.  വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം ചടങ്ങിനെത്തി. മറിയം  വിശുദ്ധയായി ഉയര്‍ത്തപ്പെട്ട വത്തിക്കാനിലെ   സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍  മലയാളത്തിന്റെ  നിറസാന്നിധ്യം

ആനന്ദം, ആഹ്ലാദം.  പേപ്പല്‍ പതാകകള്‍ക്കൊപ്പം ഇന്ത്യന്‍ പതാകകളും ഉയര്‍ന്നുപാറിയ  സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷയില്‍ പങ്കെടുത്ത മലയാളി വിശ്വാസികളുടെ  ഹൃദയത്തില്‍ നിറഞ്ഞത്  ഈ വികാരങ്ങള്‍. മദര്‍ മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തെ  ആഹ്ളാദത്തോടെ മലയാളികളടക്കമുള്ള വിശ്വാസി സഹസ്രങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. മാര്‍പ്പാപ്പ അര്‍പ്പിച്ച ദിവ്യബലിക്കിടെ ഇക്വഡോറില്‍  സേവനമനുഷ്ഠിക്കുന്ന  മലയാളി സന്യാസിനി സിസ്റ്റര്‍ ധന്യതെരേസയും വിശ്വാസികളുടെ പ്രാര്‍ഥന ചൊല്ലി. മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗ ശാന്തിലഭിച്ച ക്രിസ്റ്റഫര്‍ ജോഷി ചൂണ്ടയില്‍ കാഴ്ചവയ്പ് പ്രദക്ഷിണത്തില്‍ വെള്ളവും വീഞ്ഞും വഹിച്ചു. ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ പ്രതിനിധികളായി  സിസ്റ്റര്‍ സെലിനും മറ്റ്സന്യാസിനികളും  അനുഗമിച്ചു

മെത്രാന്‍മാരും വൈദികരും വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസസമൂഹത്തിലേതടക്കം  കന്യാസ്ത്രീകളും  ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ  നൂറുകണക്കിന് വിശ്വാസികളും  അനഗ്രഹ നിമിഷങ്ങള്‍ക്ക് സാക്ഷിയായി,  മറിയം ത്രേസ്യയുടെ മാതൃ രൂപതയായ ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലിയില്‍ സഹകാര്‍മികനായി, ആദ്്ലിമിന സന്ദര്‍ശനത്തിനെത്തിയെ സീറോ മലബാര്‍ സഭയിലെ മെത്രാന്‍മാരെല്ലാവരും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍  വിശുദ്ധപദവി പ്രഖ്യാപനത്തില്‍ പങ്കാളികളായി.