റിസോർട്ട് ഒഴിപ്പിക്കൽ നടപടി തുടങ്ങി; ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാം

കോഴിക്കോട് ആനക്കാംപൊയില്‍ മറിപ്പുഴയിലെ വനം വകുപ്പിന്റെ ഭൂമിയില്‍  സ്വകാര്യ വ്യക്തി നിര്‍മിച്ച റിസോര്‍ട്ട് ഒഴിപ്പിക്കാനാവശ്യമായ നടപടി വനം വകുപ്പ് ആരംഭിച്ചു. സ്വകാര്യ വ്യക്തി കൈയേറിയ പത്തേക്കര്‍ ഭൂമി വനം വകുപ്പിന്റേതാണെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണിത്.

ഭൂമി ജണ്ടകെട്ടി തിരിച്ചപ്പോഴാണ് വനം വകുപ്പിന്റെ ഭൂമിയില്‍ സ്വകാര്യ വ്യക്തി  റിസോര്‍ട്ട് പണിതത് ശ്രദ്ധയില്‍പ്പെട്ടത്. 10 ഭുമിയാണിവിടെയുള്ളത്  . തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റിസോര്‍ട്ട് പൂട്ടി വനം വകുപ്പ് സീല്‍ ചെയ്തു. ഇതിനെതിരെ റിസോര്‍ട്ട് ഉടമ കോടതിയെ സമീപിച്ചു. ഈ ഭൂമിക്ക് നികുതി അടക്കുന്നുണ്ടെന്നായിരുന്നു ഉടമ കോടതിയെ അറിയിച്ചത്.എന്നാല്‍ ഭൂമി വനം വകുപ്പിന്റെതാണെന്ന് തെളിയിക്കുന്ന രേഖകള്‍ വനം വകുപ്പും കോടതിയില്‍ ഹാജരാക്കി.ഇതിനെ തുടര്‍ന്നാണ് റിസോര്‍ട്ട് നില്‍ക്കുന്ന സ്ഥലം വനം വകുപ്പിന്റേതാണെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

ഭൂമി ഏറ്റെടുക്കല്‍ നടപടി വരും ദിവസങ്ങളില്‍ വനം വകുപ്പ് ആരംഭിക്കും.അതേ സമയം റിസോര്‍ട്ട് ഉടമക്ക് ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവിലുണ്ട്