നാലുകെട്ടിന്റെ അക്ഷരവഴികളിലൂടെ ഒരു യാത്ര; വ്യത്യസ്തമായി ഫോട്ടോ പ്രദർശനം

എം.ടി വാസുദേവന്‍നായരുടെ നാലുകെട്ട് നോവല്‍ ഫോട്ടോകളിലുടെ പുനര്‍ജനിച്ചു. കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗ്യാലറിയിലാണ് നാലുകെട്ടിലെ  കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കോര്‍ത്തിണക്കിയുള്ള   ഫോട്ടോ പ്രദര്‍ശനം നടക്കുന്നത്.

നാലുകെട്ട് നോവലിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ 56 ഫോട്ടോകള്‍.  കൂടല്ലൂര്‍ എന്ന ഗ്രാമവും അപ്പുണ്ണിയും നിളയും  നാലുകെട്ടും തെയ്യവും എല്ലാം കാണാം. നോവലിലെ അക്ഷരവഴിയിലൂടെ രണ്ടു വര്‍ഷക്കാലം യാത്ര ചെയ്താണ് വൈക്കം സ്വദേശി ഡി.മനോജ് ഇതെല്ലാം പകര്‍ത്തിയത്

നാലുകെട്ടും നിളയും എന്ന പേരില്‍ നടത്തുന്ന ഫോട്ടോ പ്രദര്‍ശനം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങങ്ങളില്‍ എന്നീ നോവലുകളുടെ  ഫോട്ടോപരമ്പരയും മനോജിന്റേതായുണ്ട്