പാലായിൽ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി

പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി. ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവും , കേന്ദ്രമന്ത്രി വി മുരളീധരനും അടക്കമുള്ള പ്രമുഖ നേതാക്കളെ ബിജെപി പ്രചാരണ രംഗത്ത് ഇറക്കിയിട്ടുണ്ട് . ശബരിമല മുതൽ കിഫ്‌ബി വരെയുള്ള വിഷയങ്ങൾ ബിജെപി തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ സജീവമായി ഉയർത്തിക്കൊണ്ടു വരുന്നുണ്ട്. 

കിഫ്ബിയിലും കിയാലിലും സിഎജി ഓഡിറ്റിന് സംസ്ഥാന സർക്കാർ തയ്യാറുണ്ടോ എന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു വെല്ലുവിളിച്ചു. പാലാ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തൽ ആകുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സെക്രട്ടറിയും ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയ ശില്പിയുമായ സുനിൽ ദിയോദറിനെയും ബിജെപി പാലായിൽ പ്രചാരണത്തിന് ഇറക്കിയിരുന്നു.