‘ജുഡീഷ്യറിയിലെ ജനാധിപത്യം സ്വപ്നം മാത്രം’; വിരമിക്കൽ പ്രസംഗത്തിൽ ജസ്റ്റിസ് ഉബൈദ്

ജുഡീഷ്യറിയിലെ ജനാധിപത്യം ഇപ്പോഴും സ്വപ്നം മാത്രമാണെന്ന് ജസ്റ്റിസ് ഉബൈദ്.  ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതക്കം ജുഡിഷ്യറിയുടെ ഭരണനിര്‍വഹണത്തില്‍ ജനാധിപത്യം വരേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് ഉബൈദ് വിരമിക്കല്‍ പ്രസംഗത്തില്‍ പറഞ്ഞു. ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തില്‍ ജസ്റ്റിസ് ഉബൈദിന് യാത്രയയപ്പ് നല്‍കി

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ജുഡിഷ്യറിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനിക്കുന്നു എന്ന്  പറഞ്ഞാണ് ജസ്റ്റിസ് ഉബൈദ് വിരമിക്കല്‍ പ്രസംഗം തുടങ്ങിയത്. നമ്മുടെ ജനാധിപത്യത്തെയും ഭരണഘടനയേയും തകര്‍ക്കാന്‌ പലശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിന് തടയിടാന്‍ ജനങ്ങളും സ്വതന്ത്രമായ ജുഡീഷ്യറിയും ഒരുമിച്ചു നിന്നാല്‍ മാത്രമെ സാധിക്കുകയുള്ളു..ഇതിനിടയിലും ജുഡീഷ്യറിക്കുള്ളിലെ ജനാധിപത്യം ഇപ്പോഴും ഒരു സ്വപ്നം മാത്രമാണ്. നിയമത്തോടും കോടതിയോടുമുള്ള ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തണമെങ്കില്‍ ജുഡീഷ്യറിക്കുള്ളിലും ജനാധിപത്യം വരണം

നിയമങ്ങളഎ വ്യാഖ്യാനിക്കുമ്പോള്‍ അതിന്റെ സാങ്കേതികത മാത്രം പരിശോധിച്ചാവരുത്. അതിന്റെ ഭാഗമാവുന്ന ജനങ്ങളുടെ വികാരം കൂടി ഉള്‍ക്കൊള്ളണം

കേസുകള്‍ എത്ര സംഗീര്‍ണമായാലും സൗമ്യതയോടെ വാദം കേട്ട് വ്യക്തതയോടെ വിധി പറയുന്ന ന്യായാതിപനായിരുന്നു ജസ്റ്റിസ് ഉബൈദ്.  അഴിമതി നിരോധന നിയമപ്രകാരം ഉള്ള കേസുകളടക്കം രാഷ്ട്രീയക്കാരുടെ മുട്ടിടിക്കുന്ന പല കേസുകളിലും കൃത്യമായ വിധികളായിരുന്നു  ഉബൈദിന്റേത്. മൂന്ന് പതിറ്റാണ്ടിലേറെ ഔദ്യോഗിക ജീവിതം നയിച്ചതിനുശേഷമാണ് ജസ്റ്റിസ് ഉബൈദ് വിരമിക്കുന്നത്.