ഇനി ആറു ദിവസം; പാലായിൽ രാഷ്ട്രീയപോര് മുറുക്കി മുന്നണികൾ

ഉപതിരഞ്ഞെടുപ്പിന് ആറു ദിവസം മാത്രം അവശേഷിക്കേ പാലായിൽ രാഷ്ട്രീയ പോരു മുറുക്കി മുന്നണികൾ. സംസ്ഥാന മന്ത്രിസഭയിലെ ഡസനോളം മന്ത്രിമാരാണ് പാലായിൽ നേരിട്ട് ഇടതു പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതിനിടെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പി.ജെ.ജോസഫിനെ നേരിൽ കണ്ട് പിന്തുണയഭ്യർഥിച്ചു.

പാലായിൽ കെ.എം.മാണിയുടെ പിൻഗാമി എന്ന വൈകാരികതയിൽ ഊന്നി നടത്തിയിരുന്ന പ്രചാരണത്തിന്റെ ട്രാക്ക് മാറ്റുകയാണ് യു ഡി എഫ് അവസാന ലാപ്പിൽ .  സർക്കാർ വിരുദ്ധ വികാരം ആളിക്കത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിടുമെന്ന ആശങ്കയിൽ നിന്നാണ്  പ്രചാരണ തന്ത്രത്തിലെ ഈ മാറ്റം. സംസ്ഥാനത്തിന്റെ ഭരണം നിർണയിക്കുന്ന തിരഞ്ഞെടുപ്പിനെക്കാൾ പ്രാധാന്യമുള്ള ഉപതിരഞ്ഞെടുപ്പെന്നാണ് ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ യുഡിഎഫ് വേദികളിൽ ഊന്നിപ്പറയുന്നത്. മുന്നണി ഒറ്റക്കെട്ടെന്ന സന്ദേശം കൂടി വോട്ടർമാരിലെത്തിക്കാനാണ് വിയോജിപ്പുകൾ തൽക്കാലത്തേക്ക് മാറ്റി വച്ച്  ജോസ് കെ മാണി വിഭാഗം ജോസ് ടോമിനെ തൊടുപുഴയിൽ  പി.ജെ.ജോസഫിന്നരികിലേക്ക് അയച്ചത്.

പ്രതിദിനം അഞ്ചു മന്ത്രിമാരുടെയെങ്കിലും സാന്നിധ്യം മണ്ഡലത്തിൽ ഉറപ്പാക്കിയാണ് മറുവശത്ത് ഇടത് പ്രചാരണം. സർക്കാരിനൊപ്പം നിൽക്കുന്ന എം എൽ എ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ശ്രമം. പാലാരിവട്ടം പാലം നിർമാണക്രമക്കേടുയർത്തി യു ഡി എഫിനെതിരായ രാഷ്ട്രീയ പ്രതിരോധത്തിനും അവസാന ഘട്ടത്തിൽ ഇടതു നേതാക്കൾ ശ്രമിക്കു