മിടുക്കിയായി ഇടുക്കി; നിറയെ കാഴ്ച്ചകൾ, സഞ്ചാരികളുടെ വൻതിരക്ക്

തൊടുപുഴ – കട്ടപ്പന സംസ്ഥാനപാതയിലാണ്‌ ഇടുക്കി ആർച്ച്‌ ഡാം.  ഇടുക്കി -ചെറുതോണി -കുളമാവ്‌ അണക്കെട്ടുകളിലായി പരന്നുകിടക്കുന്ന നീലത്തടാകം. കൊലുമ്പൻ കാണിച്ചുകൊടുത്ത കുറവന്‍– കുറത്തി മലകള്‍ക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ആര്‍ച്ച് ഡാം എന്ന ആധുനിക നിര്‍മാണമികവ് . അണക്കെട്ട് നിറയെ കാഴ്ച്ചകളാണിവിടെ. ഓണാവധിക്ക്‌ 15,000 പേരാണ്‌ ഇടുക്കി ജലസംഭരണി കാണാനെത്തിയത് എത്തിയത്‌.  ചെറുതോണി അണക്കെട്ടിന്‌ മുന്നിലുള്ള കൗണ്ടറിൽനിന്നും പ്രവേശന പാസ്‌ ലഭിക്കും. മുതിർന്നവർക്ക്‌ 25 രൂപയും കുട്ടികൾക്ക്‌ 10 രൂപയുമാണ്‌ ഫീസ്‌.

അണക്കെട്ടുകൾക്ക്‌ മുകളിലൂടെ സഞ്ചരിക്കാൻ ബഗ്ഗി കാറും ട്രാവലറുമുണ്ട്‌. ചെറുതോണി അണക്കെട്ടിന്‌ മുകളിലൂടെ സഞ്ചരിച്ച്‌ ആർച്ച്‌ ഡാം വരെയെത്തി തിരികെയെത്തും ബഗ്ഗികാറുകൾ. ഒരാൾക്ക്‌ 50 രൂപയാണ്‌ ഫീസ്‌.

അണക്കെട്ട് സഞ്ചാരികള്‍ക്ക് സ്ഥിരമായി തുറന്ന് കൊടുത്താല്‍ അത് മികച്ച വരുമാനമാര്‍ഗം കൂടിയാകും.  ഇതുവരെ അഞ്ച്‌ ലക്ഷം രൂപയോളം ഹൈഡൽ ടൂറിസത്തിന്‌ വരുമാനം ലഭിച്ചു.