‘ധ്വജപ്രണാമം മിത്രമേ, ശത്രുക്കൾ കുരയ്ക്കട്ടെ; ധൈര്യമായി..’: പരിഹാസം: മറുപടി

ഫെയ്സ്ബുക്കില്‍ തെറി വിളിക്കുന്നവര്‍ക്ക് താക്കീതുമായി വന്ന മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ പരിഹസിച്ച് ദീപാ നിശാന്ത്. 'ധ്വജപ്രണാമം മിത്രമേ.. ധൈര്യമായി മുന്നോട്ടു പോകൂ.. എല്ലാ പിന്തുണയും!' എന്നാണ് ദീപ നിശാന്തിന്റെ പരിഹാസം. 'ശത്രുക്കൾ കുരയ്ക്കട്ടെ! മിത്രങ്ങൾ മുന്നോട്ടു പോട്ടെ'യെന്നും ദീപ സംഘപരിവാര്‍ സഹയാത്രികനായ സെന്‍കുമാറിന് മറുപടിയായി കുറിച്ചു.

സെന്‍കുമാറിന്റെ കുറിപ്പ് ഇങ്ങനെ; 'എന്റെ ഫെയ്സ്ബുക്ക് പേജിൽ കയറി തെറിയും തോന്നിവാസവും എഴുതുന്ന അന്തം കമ്മികളും സുഡാപ്പികൾക്കും അറിയാനായി. നിന്റെയൊക്കെ തന്ത തള്ള മാർ ജനിച്ചു പഠിച്ച സമയം മലയാളം മീഡിയം സ്കൂളിലും കേരളത്തിലെ കോളേജുകളിലും പഠിച്ച എനിക്ക്, നിന്റെയൊന്നും തെറിയും കമ്മിത്തരവും സുഡാപ്പിസവും പുത്തരിയല്ല.
നിന്റെ നിലയിൽ താഴാനും അതേ നിലയിൽ തിരിച്ചടിക്കാനും എനിക്കൊരു IPS ഉം തടസ്സമല്ല. അതുകൊണ്ടു ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു അന്തം കമ്മികളെ.!'
ഇവര്‍ക്ക് ഉള്ള മുന്നറിയിപ്പ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സെന്‍കുമാര്‍ വ്യക്തമാക്കിയത്.