തടവുകാർക്ക് ഉപരിപഠനം; സൗകര്യമൊരുക്കി കണ്ണൂർ സർവകലാശാല

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് ഉപരിപഠനത്തിന് സൗകര്യമൊരുക്കി കണ്ണൂർ സർവകലാശാല.  ജയിലിനുള്ളിൽ സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ആരംഭിച്ചു. 

തടവുകാരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ടാണ് കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ജയിലിൽ പഠനകേന്ദ്രം തുടങ്ങിയത്. നിലവിൽ മൂന്ന് അന്തേവാസികളാണ് സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ഇരുപത്തിയഞ്ച് തടവുകാർക്ക് ഉന്നത 

പഠനത്തിന് താൽപര്യമുണ്ടെന്ന് ജയിൽ അധികൃതർ അറിയിച്ചതോടെയാണ് പഠന കേന്ദ്രം തുടങ്ങാൻ സർവകലാശാല തീരുമാനിച്ചത്. അധ്യാപകർ ജയിലിലെത്തി ക്ലാസെടുക്കും. കൂടുതൽ തടവുകാർ ഉപരിപഠനത്തിന് തയ്യാറായാൽ പരീക്ഷാകേന്ദ്രവും ജയിലിൽ തന്നെയാക്കാൻ കഴിയുമോ എന്ന കാര്യവും പരിഗണിക്കുന്നുണ്ട്.