മുലപ്പാൽ അമൃത് തൃശൂരിലും; പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു

മുലപ്പാൽ ബാങ്ക് പദ്ധതി തൃശൂരിലും തുടങ്ങി. പദ്ധതിയുടെ ലോഗോ പ്രകാശനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു.

തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലാണ് മുലപ്പാൽ ബാങ്ക് പദ്ധതി ആരംഭിച്ചത്. അമ്മമാരുടെ മുലപ്പാൽ ശേഖരിച്ച് ആവശ്യമുള്ള ശിശുക്കൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. നെക്ടർ ഓഫ് ലൈഫ് എന്നാണ് പേര്. ശേഖരിക്കുന്ന മുലപ്പാൽ മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിച്ചാകും റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. ആറു മാസം വരെ കേടാകില്ല. പ്രസവ സമയത്തും വാക്സിനേഷനും വേണ്ടി വരുമ്പോഴാണ് മുലപ്പാൽ ശേഖരിക്കുക . പ്രസവത്തോടെ അമ്മ മരിച്ച നവജാത ശിശുക്കൾക്ക് സഹായകരമാകും.   മാസം തികയാതെ പിറന്ന കുട്ടികൾക്കും ഉപയോഗിക്കാം. 

പദ്ധതിയുടെ ധാരണാപത്രം റോട്ടറി ക്ലബ് ഭാരവാഹികളും ജൂബിലി മിഷൻ ആശുപത്രി അധികൃതരും തമ്മിൽ ഒപ്പുവച്ചു.