കണ്ണുചിമ്മും വേഗത്തിൽ വീട് തകർന്നടിഞ്ഞു; മണ്ണിനടിയിലേക്ക്: നടുക്കും വിഡിയോ

കനത്ത മഴയിൽ മട്ടന്നൂർ നടുവനാട് വീട് ഇടിഞ്ഞ് വീണു. കെ.എസ്.ഇ.ബി ജീവനക്കാരനായ ഇസ്മയിലിന്റെ വീടാണ് പൂർണമായും മണ്ണിനടിയിലേക്ക് തകർന്ന് വീണത്. ഇന്നലെ വീടിന്റെ ഭാഗത്ത് കനത്തമഴ ഉണ്ടായിരുന്നു. ആളുകൾ നേരത്തെ മാറി താമസിച്ചരുന്നതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. 30 ലക്ഷത്തോളം രൂപയാണ് വീടിനായി ഇസ്മെയിൽ ചെലവഴിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം