മൂന്നാറില്‍ അനധികൃത പെട്ടിക്കടകള്‍ക്കെതിരെ നടപടി

മൂന്നാറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ക്കെതിരെ നടപടിയുമായി റവന്യൂവകുപ്പ്. പെട്ടികടകൾ വാടകയ്ക്ക്  നല്‍കുന്നത്പ്രാദേശിക രാഷ്ട്രീയ നേതാക്കളാണെന്നാണ് കണ്ടെത്തൽ.  അനധികൃത കടകള്‍ റവന്യൂ വകുപ്പ് പിടിച്ചെടുത്തു തുടങ്ങി. 

മൂന്നാറില്‍ ഗതാഗതക്കുരുക്ക്  സൃഷ്ടിക്കുന്ന വഴിയോര കച്ചവട സ്ഥാപനങ്ങളുടെയും, പെട്ടികടകളുടെടെയും  ഉടമസ്ഥര്‍ മൂന്നാറിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണെന്നാണ്  റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. റവന്യൂ പുറംപോക്ക് ഭൂമിയും,  റോഡ് പുറംപോക്ക് കയ്യേറിയും  സ്ഥാപിക്കുന്ന കടകള്‍ ആദ്യം അടച്ചിടുകയും, പിന്നീട്  ആരും നടപടികളുമായി വരുന്നില്ലെന്ന് കണ്ടാല്‍  എസ്‌റ്റേറ്റ് ലയങ്ങളില്‍ കഴിയുന്ന നിര്‍ധനരായവര്‍ക്ക് ദിവസ- വാടയ്ക്ക് നല്‍കുകയാണ് രീതി.  വഴിയോര കച്ചവടങ്ങള്‍ക്കെതിരേ  നടപടിയുമായി വന്നാൽ കടകള്‍ നടത്തുന്നവരെയും കൂട്ടി ഉടമകളായ രാഷ്ട്രീയ നേതാക്കള്‍ തന്നെ സമരവുമായി രംഗത്തെത്തും. ഈ സാഹചര്യത്തിലാണ്  യഥാര്‍ത്ഥ ഉടമസ്ഥരെ കണ്ടെത്തി നടപടിയെടുക്കുന്നത്.

പഴയമൂന്നാറിലെ വഴിയര പെട്ടിക്കടകളാണ് ആദ്യഘട്ടത്തിൽ  പിടിച്ചെടുത്തു നീക്കുന്നത്.