കെഎസ്എഫ്ഇ ജീവനക്കാർ കമ്മീഷൻ വാങ്ങി ജനങ്ങളെ പറ്റിക്കുന്നു; ലൈവിൽ യുവാവ്: വിഡിയോ

കെഎസ്എഫ്ഇ ജീവനക്കാർ ചിട്ടിയുടെ പേരിൽ ജനങ്ങളെപ്പറ്റിച്ച് കമ്മീഷന്‌‍ വാങ്ങുന്നുവെന്നാരോപിച്ച് യുവാവ് രംഗത്ത്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് തനിക്കുണ്ടായ അനുഭവം തൃശൂർ സ്വദേശിയായ യുവാവ് പങ്കുവച്ചത്. താനൊരു കച്ചവടക്കാരനാണെന്നും കെഎസ്എഫ്ഇയിൽ 25 ലക്ഷത്തിന്റെ കുറിചേർന്നിരുന്നുവെന്നും യുവാവ് പറയുന്നു. അത്യാവശ്യമായതിനാൽ ചിട്ടി വിളിച്ചു. 

നഷ്ടത്തിലാണ് ചിട്ടിവിളിച്ചതെങ്കിലും പണം കയ്യിൽ കിട്ടിയപ്പോൾ വീണ്ടും 15000 രൂപയുടെ കുറവുണ്ടായിരുന്നുവെന്നും ഇയാൾ പറയുന്നു. ഇതെന്തുകൊണ്ടെന്ന് വിളിച്ചുചോദിച്ചപ്പോൾ ടാക്സ്ആണെന്നും പിന്നീട് വിശദമായി ചോദിച്ചപ്പോൾ ഒാരോചിട്ടിയിൽ നിന്നും തങ്ങൾക്കുള്ള കമ്മീഷൻ പിടിച്ചതിനു ശേഷമേ ഉപഭോക്താവിന് പണം നൽകുകയുള്ളൂവെന്നുമാണ് അവർ നൽകിയ വിശദീകരണം. 

പാവങ്ങളെ പിഴിഞ്ഞ് ഇങ്ങനെ കമ്മീഷനും കൊള്ളലാഭവുമുണ്ടാക്കരുതെന്നും സർക്കാർ ഇൗകാര്യത്തിൽ ഇടപെട്ട് സാധാരണക്കാർക്കെതിരായ ചൂഷണം അവസാനിപ്പിക്കണമെന്നും യുവാവ് വിഡിയോയിൽ അഭ്യർഥിക്കുന്നു. വിഡിയോ കാണാം.