സ്വാശ്രയ മാനേജ്മെന്റ്- സർക്കാർ ഒത്തുകളിയെന്ന് പ്രതിപക്ഷം; ആശങ്ക വേണ്ടെന്ന് മന്ത്രി

സ്വാശ്രയ മെഡിക്കൽ- ഡന്റൽ മാനേജ്മെന്റുകളുമായി സർക്കാർ ഒത്തുകളിക്കുന്നെന്ന് പ്രതിപക്ഷം നിയമസഭയിൽ. ഫീസ് കൂട്ടാനാണ് സർക്കാർ ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു .എന്നാൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആദ്യ ഘട്ട അലോട്ട്മെന്റിനു മുൻപായി  ഫീസ് തീരുമാനിക്കും. അല്ലാത്തപക്ഷം പഴയ ഫീസിൽ പ്രവേശനം നടത്തുമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. 

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ എല്ലാം സമയബന്ധിതമായി ചെയ്തിട്ടുണ്ടെന്ന് മന്ത്രി കെ 'കെ' ശൈലജ പറഞ്ഞു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് നിയന്തണ , പ്രവേശ മേൽനോട്ട സമിതികൾ രൂപീകരിച്ചു. നിയമോപദേശം തേടാനുള്ള സമയം മാത്രമാണ് എടുത്തത്.മന്ത്രി പ്രവേശനത്തിന് കാലതാമസം ഉണ്ടാകില്ല.

എന്നാൽ സർക്കാർ മാനേജ്മെന്റുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.