കണ്ണാടിപ്പാലത്തിലൂടെ നടന്നിട്ടുണ്ടോ? ഇതാ കേരളത്തിൽ! സൗത്ത് ഇന്ത്യയിൽ ആദ്യം

കണ്ണാടിയിൽ മുഖം നോക്കാം, എന്നാൽ കണ്ണാടിക്കു മുകളിലൂടെ നടക്കാനാകുമോ? അതു പൊട്ടിപ്പോകില്ലേ? ആശങ്കകൾ വേണ്ട, ഇത് പൊട്ടുന്ന കണ്ണാടിയല്ല. കണ്ണാടിയിലൂടെ നടക്കണമെങ്കിൽ വേഗം വയനാട്ടിലേക്ക് വിട്ടോളൂ. നമ്മൾ കേട്ടിട്ടുള്ള സാധാരണ വിനോദ സഞ്ചാര ആശയങ്ങൾക്കും അപ്പുറമാണിത്. സഞ്ചാരികൾക്കായി പുതിയ  ആകർഷണങ്ങളാണ് വയനാട് കാത്തുവെച്ചിരിക്കുന്നത്. 

സൗത്ത് ഇന്ത്യയിൽ ഇതാദ്യം. ഗ്ലാസ് ബ്രിഡ്ജ് അനുഭവം നേരിട്ടറിയണമെന്നുള്ളവർക്ക് വയനാട്ടിലേക്കു ചെല്ലാം. 2016 ൽ സഞ്ചാരികൾക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ  ചെറിയ ഒരു പതിപ്പാണിത്. യാത്രാപ്രേമികള്‍ അറിഞ്ഞുവരുന്നതേ ഉള്ളൂ ഈ ഇങ്ങനൊരു കണ്ണാടിപ്പാലത്തിൻറെ കാര്യം. 

മേപ്പടിയില്‍ നിന്നും 13 കിലോമീറ്റർ അകലെ തൊള്ളായിരം കണ്ടിയിലാണ് ഇൗ കണ്ണാടിപാലം. തൊള്ളായിരംക്കണ്ടി വരെ സ്വന്തം വാഹനത്തിൽ പോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള ജീപ്പുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് പാലം. നിർമാണത്തിനാവശ്യനായ ഫൈബർഗ്ലാസ് ഉൾപ്പടെ സകലതും ഇറ്റലിയിൽ നിന്നുമാണ് ഇറക്കുമതി ചെയ്തത്. ഒരേ സമയം മൂന്നോ നാലോ ആളുകളെ മാത്രമേ ഈ പാലത്തിലൂടെ നടക്കാൻ അനുവദിക്കുള്ളൂ. ഒരാൾക്ക് 100 രൂപയാണ് ഫീസ്. 

അക്ബര്‍ അലി എന്നയാൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോ കാണാം