ജീവിതത്തിലേക്ക് തിരിച്ചെത്തിയ വിഘ്നേശിനെ കാണാന്‍ ജയസൂര്യയെത്തി; ആഗ്രഹസാഫല്യം

അപകടത്തിന്റെ ആഘാതത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ വിഘ്നേശിനെ കാണാന്‍ നടന്‍ ജയസൂര്യയെത്തി. എംടിയുടെ ചെറുപുഞ്ചിരി മുതല്‍ കുബേരന്‍ വരെ ഒട്ടേറെ സിനിമകളില്‍ ബാലതാരമായി തിളങ്ങിയ വിഘ്നേശിന് രണ്ടുവര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ ഒാര്‍മ്മനഷ്ടപ്പെട്ടിരുന്നു.

ജയേട്ടന്‍ കാണാനെത്തുമെന്ന് വിഘ്നേശ് പ്രതീക്ഷിച്ചിട്ടില്ല,ആഗ്രഹം പോലെ അടുത്തെത്തിയപ്പോള്‍ അത്ഭുതം അതിലേറെ ആഹ്ലാദവും.ഇഷ്ടനടനൊപ്പം കുറെ നേരം സംസാരിച്ചിരുന്നു അതിനിടെ ജയസൂര്യ പോലും മറന്നുപോയ കാര്യം വിഘ്നേശിന്റെ അച്ഛന്‍ ഒാര്‍മ്മപ്പെടുത്തി

മനസ്സുനിറയെ സിനിമയും നൃത്തവും ബോക്സിങ്ങുമായിരുന്നു വിഘ്നേശിന്, ഒാര്‍മ്മനഷ്ടപ്പെട്ട് മാസങ്ങളോളം കിടപ്പിലായപ്പോഴും ജീവിതം തിരിച്ചുപിടിയ്ക്കാന്‍ സഹായിച്ചത് സിനിമയും അഭിനയത്തോടുള്ള അഭിനിവേശവുമാണ്,ജയേട്ടനോടുള്ള ഇഷ്ടത്തിന് വിഘ്നേശിന് കാരണമുണ്ട്

എംടി തിരക്കഥയെഴുതിയ ചെറുപുഞ്ചരിയെന്ന സിനിമയില്‍ കണ്ണനെന്ന കുസൃതിപയ്യനായിരുന്നു വിഘ്നേശ്, കുേബരനില്‍ ദീലിപിനൊപ്പം അഭിനയിച്ചു,മധുരനൊമ്പരക്കാറ്റ്,വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി ഒട്ടേറേ സിനിമകളില്‍ വിഘ്നേശ് ബാലതാരമായിരുന്നു,സിനിമ തന്നെയാണ് ഇനിയും ലക്ഷ്യം ഒപ്പമുണ്ടെന്ന് ജയസൂര്യയുടെ ഉറപ്പ്.