യുവതിപ്രവേശം വിഷയമാക്കി കര്‍മ സമിതി; സർക്കാരിനെതിരെ വീണ്ടും പ്രതിഷേധം

sabarimala-karma-samathi
SHARE

ശബരിമല യുവതിപ്രവേശം സജീവ തിരഞ്ഞെടുപ്പ് വിഷയമാക്കി ശബരിമല കര്‍മ സമിതി. മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന് വ്യാപക പ്രചാരണത്തിന് പിന്നാലെ തെരുവിലും പ്രചാരണം ശക്തമാക്കുകയാണ്. നാളെ ശബരിമല കര്‍മസമതിയുടെയും അയ്യപ്പസേവാസമാജത്തിന്റെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണയിലൂടെ നേരിട്ടുള്ള പ്രചാരണമാണ് ലക്ഷ്യം.  സെക്രട്ടറിയേറ്റ് പഠിക്കലേ സമരം ചട്ടലംഘനമായാല്‍ ഇടതുമുന്നണി പരാതി നല്‍കും. 

എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ക്ക് പരസ്യമായി പിന്‍തുണ പ്രഖ്യാപിച്ച അയ്യപ്പ സേവ സമാജവും ശബരിമല കര്‍മ സമിതിയും ശബരിമലയേ തിരഞ്ഞെടുപ്പ് പ്രചരമാക്കുകയാണ്.  മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന ശബരിമല കര്‍മസമിതിയുടെ ബാനറുകള്‍ക്കും വീടുകള്‍ കയറിയുള്ള നോട്ടീസ് വിതരണത്തിന് ശേഷം നാമജപവുമായി തെരുവിലിറങ്ങാനാണ് കര്‍മസമതി തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നില്‍ നിശ്ചയിച്ചിരിക്കുന്ന ധര്‍ണ നാമജപ പ്രതിഷേധമാക്കി മാറ്റി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് ലക്ഷ്യം.

മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുതെന്ന പ്രചാരണത്തിനെതിരെ നേരത്തെ ഇടതുമുന്നണി പരാതി നല്‍കിയിരുന്നു.എന്നാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ഏതു രീതിയിലാണെന്ന് നോക്കിയ ശേഷം പരാതി നല്‍കാനാണ് ഇടതുമുന്നണി തീരുമാനം. നേരത്തെ പരതി കൊടുതത്തിന് പിന്നാലെ പല  സ്ഥലത്ത് നിന്നും വിവാദമായ ബോര്‍ഡുകള്‍ നീക്കിയിരുന്നു. എന്നാല്‍ ശബരിമല കര്‍മ സമിതിക്ക് ബന്ധമില്ലെന്നാണ് ബി.ജെ.പി നിലപാട്.

MORE IN KERALA
SHOW MORE