വോട്ട് ചെയ്യണം; മാതാപിതാക്കൾക്ക് വിദ്യാർത്ഥികളുടെ കത്ത്

മാതാപിതാക്കളോട് നിർബന്ധമായും വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് മൂന്നാറിലെ വിദ്യാർത്ഥികളുടെ കത്ത്. ഓരോ വോട്ടും വിലപ്പെട്ടതാണെന്നും അത് ക്യത്യമായി ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കുട്ടികള്‍  പോസ്റ്റ് കാർഡ് എഴുതി അയച്ചത്. തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

ദേവികുളം സബ് കലക്ടർ രേണുരാജിന്റെ  നേതൃത്വത്തിൽ  മുന്നാർ  ലിറ്റിൽ ഫ്ളവർ സ്ക്കുളിലെ വിദ്യാർത്ഥികളും  ദേവികുളം  സ്‌കൂളിലെ വിദ്യാർത്ഥികളുമാണ്  കത്ത് തയ്യറാക്കിയത്. തോട്ടം മേഖലയിലെ  നൂറ് ശതമാനം വോട്ടും ഉറപ്പാക്കുന്നതിനാണ് ദേവികുളം സബ് കലക്ടര്‍ രേണുരാജിന്റെ നേതൃത്വത്തില്‍  വിദ്യാര്‍ത്ഥികളോട്  മാതാപിതാക്കള്‍ക്ക് കത്ത് എഴുതാന്‍ ആവശ്യപ്പെട്ടത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാതാപിക്കള്‍ തങ്ങളുടെ വോട്ടവകാശം ഉപയോഗപ്പെടുത്തണമെന്നും അത് ക്യത്യമായി നിര്‍വ്വഹിക്കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.

നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പരുപാടിയുടെ ഭാഗമായത്. ആദ്യമായി  മാതാപിക്കള്‍ക്ക് കത്തെഴുതാന്‍ സാധിച്ചത്തിന്റെ  സന്തോഷത്തിലായിരുന്നു കുട്ടിക്കൂട്ടം.