ആന്റോ ആന്റണിയ്ക്ക് വിജയം ഉറപ്പ്; കൺവൻഷനിൽ ആവേശമായി ഉമ്മൻചാണ്ടി

പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമെന്നു പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ ഇരുപതുമണ്ഡലങ്ങളും യു.ഡി.എഫ് നേടുമെന്നും പത്തനംതിട്ട മണ്ഡലത്തിലെ  തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെത്തിയതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി. ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ മത്സരം. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമെന്നുപ്രഖ്യാപിച്ചു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ ജില്ലയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടിയില്‍ ഉണര്‍വേകിയിട്ടുണ്ട്. അനിശ്ചിതത്വത്തിന് ഒടുവില്‍ ബി.ജെ.പിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ പ്രചരണ ചൂടും കടുത്തു.