‘പറയൂ..പറയൂ..ജയരാജാ..’; വടകരയെ വൈറലാക്കി ഇൗ മുദ്രാവാക്യം; വിഡിയോ

വയനാടും വടകരയും യുഡിഎഫിന്റെ അപ്രതീക്ഷിത മാസ് മുന്നേറ്റങ്ങൾക്ക് വേദിയാവുകയാണ്. സോഷ്യൽ ലോകത്ത് വടകര കത്തി നിൽക്കുമ്പോഴാണ് വയനാട് തൊട്ടുപിന്നാലെ എത്തിയത്. പി. ജയരാജൻ അനായാസം ജയിക്കുമെന്ന് ഉറപ്പിച്ച സീറ്റിൽ സിപിഎമ്മിന്റെ പ്രതീക്ഷ തെറ്റിച്ച് കെ. മുരളീധരൻ എത്തി. വമ്പൻ പ്രകടനങ്ങളും സ്വീകരണങ്ങളുമായി മുരളീധരൻ വടകരയിൽ കളം നിറഞ്ഞ് കളിക്കുകയാണ്. ഇതിന്റെ  ഭയം ഇന്നലെ എസ്എഫ്ഐയുടെ ഭാഗത്ത് നിന്ന് വ്യക്തമാവുകയും ചെയ്തു. ഇപ്പോഴിതാ കിടിലൻ മുദ്രാവാക്യവുമായി സോഷ്യൽ ലോകത്ത് വൈറലാവുകയാണ് ഇൗ പ്രവർത്തകൻ.

മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും പകർത്തിയ ഇൗ വിഡിയോ കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിൽ പങ്കുവച്ചതോടെ പ്രവർത്തകർ ഏറ്റെടുത്തിരിക്കുകയാണ്. ‘പി.കെ ശശിയുടെ വീടിന് ചുറ്റും മതിൽ കെട്ടാൻ തയാറുണ്ടോ ജയരാജാ..’ പ്രായത്തെ മറന്നുകൊണ്ടുള്ള ആവേശത്തിലാണ് ഇൗ മുദ്രാവാക്യം വിളി. ഇടതുപാളയവും ഒട്ടും മോശമല്ല. പുതിയ മുദ്രാവാക്യങ്ങളും വേറിട്ട ആശയങ്ങളുമാണ് അവരും കളം നിറഞ്ഞിരിക്കുകയാണ്. വിഡിയോ കാണാം.