എ.പ്രദീപ് കുമാറിനായി വോട്ടഭ്യര്‍ഥിച്ച് എം.ടി

കോഴിക്കോട്ടെ ഇടതു സ്ഥാനാര്‍ഥി എ.പ്രദീപ് കുമാറിനു വോട്ടഭ്യര്‍ഥിച്ചു എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍. എം.എല്‍.എയെന്ന നിലയില്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നും  എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞു. എ. പ്രദീപ് കുമാര്‍ വീട്ടിലെത്തി പിന്തുണ തേടിയപ്പോഴായിരുന്നു എം.ടിയുടെ പ്രതികരണം.

പിന്തുണയും അനുഗ്രഹവും തേടി കൊട്ടാരം റോഡിലെ 'സിതാരയില്‍' സ്ഥാനാര്‍ഥികളെത്തുന്നത് പതിവാണ്. കോഴിക്കോട്ടെ ഇടതു സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറാണ് ഇന്നു രാവിലെയെത്തിയത്  പൊതുരാഷ്ട്രീയവും സിനിമയും ആരോഗ്യ കാര്യങ്ങളുമൊക്കെ ഇരുവരുടെയും സംസാര വിഷയങ്ങളായി. വീടിനകത്തുവച്ചു തന്നെ മാധ്യമങ്ങളെ കാണാന്‍ തയാറായ എം.ടിയുടെ വാക്കുകള്‍ ഇങ്ങിനെ. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും എം.ടിയുടെ പിന്തുണയുണ്ടായിരുന്നുവെന്ന്  എ.പ്രദീപ് കുമാറും പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനും എം.ടിയെ സന്ദര്‍ശിച്ചു അനുഗ്രഹവും പിന്തുണയും േതടിയിരുന്നു.