ട്രോളുകൾക്ക് പിന്നിൽ കഴുകന്മാർ; വിരട്ടാൻ നോക്കണ്ട: അൽഫോൻസ് കണ്ണന്താനം

ട്രോളര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഒരു പണിയുമില്ലാത്ത ചില കഴുകന്‍മാരാണ് ട്രോളുകള്‍ക്ക് പിന്നില്‍. ഇത്തരം പണികള്‍കൊണ്ട് തന്നെ വിരട്ടാമെന്ന് നോക്കേണ്ടെന്നും മുന്നറിയിപ്പ്. ജവാന്റെ മൃതദേഹത്തിന് സമീപത്തെ സെല്‍ഫി വിവാദം ഉള്‍പ്പെടെ സൂചിപ്പിച്ചായിരുന്നു വിമര്‍ശനം.

തന്റെയും മകന്റെയും നേട്ടങ്ങളൊക്കെ പറഞ്ഞായിരുന്നു തിരുവനന്തപുരം പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയം ഉദ്ഘാടനവേദിയിലെ പ്രസംഗം. ഇതിന് പിന്നാലെ ട്രോളന്‍മാര്‍ക്കുള്ള വിമര്‍ശനമെത്തി. തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹത്തിന് അരികില്‍ സെല്‍ഫിയെടുത്തെന്ന ആക്ഷേപത്തിലും മറുപടി.