മലപ്പുറം ജില്ലയിൽ എൽഡിഎഫിന് നേട്ടം; തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു

മലപ്പുറം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന്  നേട്ടം. തിരൂർ ബ്ലോക്ക് പഞ്ചായത്ത്, കാവന്നൂർ ഗ്രാമപഞ്ചായത്ത് ഭരണങ്ങൾ എൽ.ഡി.എഫ് പിടിച്ചെടുത്തു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി ഡിവിഷൻ യു.ഡി.എഫ് നിലനിർത്തി

തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നുയു.ഡി.എഫ് ഭരിച്ചിരുന്നത്.ആ ഭരണമാണ് നഷ്ടമായത്. പുറത്തൂർ ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.സ്ഥാനാർഥി.സി.ഒ ബാബുരാജ് 265 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഭരണം പിടിച്ചെടുത്തത്. എന്നാൽ മന്ത്രി കെ.ടി.ജലീലിന്റെ സാമ്പത്തിക സ്വാധീനത്തിലുള്ള വിജയമാണിതെന്ന് യു.ഡി.എഫ്.ആരോപിച്ചു

കാവന്നൂർ പഞ്ചായത്തിലെ 16ാം വാർഡ് 40 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി ഷാഹിന വിജയിച്ചത്. ഇതോടെ മുസ്ലീംഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി. മുസ്ലീം ലീഗിലെ കെ.ഫാത്തിമ രാജിവച്ചതിനെ തുടർന്നായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ്. വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്പ്രശേരി ഡിവിഷൻ നിലനിർത്താനായി എന്നതു മാത്രമാണ് ജില്ലയിൽ യു.ഡി.എഫിന് ഏക ആശ്വാസം .3 19 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലീം ലീഗിന്റെ ടി.എച്ച് മൊയ്തീൻ വിജയിച്ചത്.