ശബരിമലയിലെ ആചാരലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നു; ചിന്മയ മിഷന്‍

ശബരിമലയില്‍ ആചാരലംഘനംനടത്താന്‍ സര്‍ക്കാര്‍ കൂട്ടുനിന്നതായി ചിന്മയ മിഷന്‍ കേരളഘടകം മേധാവി  വിവിക്താനന്ദ സരസ്വതി. സര്‍ക്കാരിന്റേത് താല്‍ക്കാലിക വിജയമാണെന്ന് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷിത് ഉദ്ഘാടന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.   

ഹിന്ദുമത പരിഷിത് ഉദ്ഘാടനം ചിന്മയ മിഷന്‍ കേരളഘടകം മേധാവി  വിവിക്താനന്ദ സരസ്വതി നിര്‍വഹിച്ചു. തുടര്‍ന്നായിരുന്നു സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം. ചടങ്ങില്‍ വിദ്യാധിരാജ പുരസ്കാരം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിഭായ് ഏറ്റുവാങ്ങി. ഈ മാസം പത്തിനാണ് ഹിന്ദുമത പരിഷിത് സമാപിക്കുക.