വൃശ്ചികം അഞ്ച്; ഇന്നും ആളൊഴിഞ്ഞ് കാനനപാത

വൃശ്ചികം അഞ്ചായിട്ടും തീർഥാടകർ ഒഴിഞ്ഞ് കാനനപാത. പുല്ലുമേട് വഴിയുള്ള കാനനപാതയിലൂടെ നാമമാത്രമായ തീർഥാടകരാണ് സന്നിധാനത്ത് എത്തിയത്. ഇതുവരെ ഈ പാതയിലൂടെ നൂറിൽ താഴെ തീർഥാടകർ മാത്രമാണ് എത്തിയത്.

പുൽമേട് കടന്ന് സന്നിധാനത്തേക്കുള്ള പാത വിജനമാണ്. മുൻ വർഷങ്ങളിൽ തീർഥാടകരുടെ തിരക്കനുഭപ്പെട്ട പാതയിലൂടെ വിരലിലെണ്ണാവുന്നവർ മാത്രമാണ് എത്തുന്നത്. 

.വലിയനിയന്ത്രണങ്ങളും കടന്നു വേണം ഇക്കുറി തീർഥാടകർക്ക് ഈ വഴി എത്താൻ. ഉച്ചവരെ മാത്രമേ പുൽമേട്ടിൽ നിന്ന് തീർഥാടകരെ കടത്തിവിടു. സന്നിധാനത്തു നിന്ന് തിരിച്ചും അതെ നിയന്ത്രണമുണ്ട്. പാസും എടുക്കണം. തീർഥാടകർ കുറഞ്ഞ സാഹചര്യത്തിൽ പാണ്ടിത്താവളത്ത് കടകൾ പോലും നാമമാത്രമായേ പ്രവർത്തിക്കുന്നുള്ളു. ഉരൽക്കുഴിയിൽ കുളിക്കാനെത്തുന്നവരുടെ എണ്ണവും ചുരുങ്ങി.