നെയ്യെല്ലാം പിണറായുടെ തലയിൽ അഭിഷേകം നടത്തണോ? രോഷത്തോടെ ശശികല

ഹിന്ദു െഎക്യവേദി നേതാവ് കെ.പി.ശശികലയെ മരക്കൂട്ടത്ത് പൊലീസ്  തടഞ്ഞതിൽ രൂക്ഷ വിമർശനം. പത്ത് മണിക്ക് ശേഷം ശബരിമലയിൽ കിടക്കാൻ പാടില്ല എന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് ശശികല ചോദിച്ചു. AKG സെന്ററിലോ പിണറായി വിജയന്റെ തലയിലോ നെയ്യഅഭിഷേകം നടത്താനാവുമോ എന്നും ശശികല ചോദിക്കുന്നു. മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടി, സന്നിധാനത്തേക്ക് കടത്തിവിടില്ല. പൊലീസിനെ വെല്ലുവിളിച്ചു കൊണ്ട്  മലകയറിയപ്പോഴാണ് ശശികലയെ തടഞ്ഞത്.

സന്നിധാനത്തും പരിസരങ്ങളിലും പ്രതിഷേധക്കാർക്കെതിരെ കർശന നടപടിയെടുക്കാനുറച്ച് നീങ്ങുകയാണ് പൊലീസ്.  യുവതി പ്രവേശനത്തിനെതിരെ പ്രകോപനപരമായി സംസാരിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ആചാര സംരക്ഷണ സമിതി കൺവീനർ പൃഥിപനെ പൊലീസ് പമ്പയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.  ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന സംശയമുയർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി

എന്നാൽ രാത്രി പത്തു മണിക്കു ശേഷം സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ലെന്നതടക്കമുള്ള പൊലീസ് നിർദ്ദേശങ്ങൾ അനുസരിക്കില്ലെന്ന്  പ്രഖ്യാപിച്ചാണ് കെ.പി.ശശികലയും സംഘവും മല ചവിട്ടിയത്. എന്നാൽ അടുത്തിടെ സന്നിധാനത്തുണ്ടായ പ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രതിഷേധക്കാരെ കർശനമായി നേരിടാനുറച്ചാണ് പൊലീസ്. സന്നിധാനത്തേക്ക് രാത്രി ഭക്തരെ കടത്തിവിടില്ല. രാത്രി  ഒന്‍പതേമുക്കാലോടെ ഭക്തരുടെ മലകയറ്റം പമ്പയില്‍ പൊലീസ് തടഞ്ഞു.  ഇനി പുലര്‍ച്ചെ മാത്രമേ മലചവിട്ടാന്‍ ഭക്തരെ അനുവദിക്കൂ.