പരിമിതികളുടെ മലതാണ്ടി അയ്യപ്പന്മാർ; അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാതെ വലയുന്നു

പ്രളയശേഷമുള്ള ആദ്യ മണ്ഡലകാലത്ത് പരിമിതികളുടെ മലതാണ്ടുകയാണ് അയ്യപ്പന്മാർ. പമ്പയിൽ എത്തുന്നവർക്ക് കുടിവെള്ളം മുതൽ അത്യാവശ്യസേവനങ്ങൾ ഒരുക്കുന്നത്തിൽപോലും  ഇപ്പോഴും കാര്യമായ പുരോഗതിയില്ല. 

പ്രളയം കൊണ്ടുപോയ പമ്പയിൽ, മണ്ഡലകാല മുന്നൊരുക്കങ്ങളിൽ ആദ്യം ശ്രദ്ധപതിയേണ്ട വിഷയങ്ങളിൽപോലും അധികൃതർ കാട്ടിയ  അനാസ്‌ഥയുടെ ഫലമാണ് അയ്യപ്പന്മാർ അനുഭവിക്കുന്നത്. പമ്പയിൽ വിശ്രമിക്കാനും ഭക്ഷണത്തിനും ഉള്ള സൗകര്യങ്ങളുടെ അപര്യാപ്തത മാത്രമല്ല, പ്രാഥമികആവശ്യങ്ങൾക്ക് പോലും സ്ഥലമില്ല.  തുറന്നുകൊടുത്ത ശുചിമുറി ബ്ലോക്ക്, ഉപയോഗിക്കണമെങ്കിൽ പമ്പനദിയിൽ നിന്ന് വെള്ളമെടുത്തു കൊണ്ടുപോകണ്ട  ഗതികേട്. 

തുടർദിവസങ്ങളിൽ കൂടുതൽ അയ്യപ്പന്മാർ എത്തിയാൽ സ്ഥിതി വീണ്ടും ഗുരുതരമാകുമെന്ന് ഉറപ്പ്.