ആദ്യചിത്രത്തിന്റെ പ്രതിഫലം കേരളത്തിന്; ഹീറോ ആയി വിക്രമിന്റെ മകൻ

തന്റെ ആദ്യ സിനിമയുടെ പ്രതിഫലം പ്രളയ ദുരിതത്തിൽ നിന്ന് കരകയറാൻ പരിശ്രമിക്കുന്ന കേരളത്തിന് നൽകി മാതൃകയായി നടൻ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം.  ആദ്യ ചിത്രമായ ‘വർമ്മ’യ്ക്ക് ലഭിച്ച പ്രതിഫലമാണ് ധ്രുവ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ചെക്ക് കൈമാറിയത്. 2017ല്‍ സൂപ്പര്‍ഹിറ്റായ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് വര്‍മ്മ. 

ചിത്രത്തിന്റെ ടൈറ്റില്‍ റോളിലാണ് ധ്രുവ് എത്തുന്നത്. ചിത്രത്തിന്റെ ട്രൈയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ധ്രുവിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ടീസര്‍ പുറത്ത് വിട്ടത്. ബാലയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. മുതല്‍ മുടക്കിനേക്കാള്‍ വന്‍ ലാഭമാണ് അര്‍ജുന്‍ റെഡ്ഡി നേടിയത്. അതിനാല്‍ തന്നെ പ്രതീക്ഷയോടെയാണ് ചിത്രത്തെ ആരാധകര്‍ നോക്കികാണുന്നത്. നേരത്തെ ചിയാന്‍ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.