തെന്നിന്ത്യൻ സൂപ്പർതാരം വിക്രത്തിന് പിറന്നാൾ സമ്മാനവുമായി സംവിധായകൻ ആർ. എസ് വിമൽ. ബിഗ് ബജറ്റ് ചിത്രം മഹാവീർ കർണയുടെ മേക്കിങ് ടീസർ പങ്കുവച്ചാണ് ആർ.എസ് വിമൽ വിക്രത്തിന് പിറന്നാൾ ആശംസ അറിയിച്ചത്. പൃഥ്വിരാജിനെ നായകനാക്കി മൂന്നുവർഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആയിരുന്നു കർണൻ. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കുന്നുവെന്ന് വിമലിന്റെ പ്രഖ്യാപനം എത്തി. 

 

300 കോടിയാണ് സിനിമയുടെ ബജറ്റ്. 32 ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. കർണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. വിക്രത്തെ കൂടാതെ ബോളിവുഡിൽ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്നീഷ്യൻസും സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്.