മോദിയുടെ പോസ്റ്ററില്‍ ചവിട്ടി രോഷം; എഐഎസ്എഫുകാരനെതിരെ പരാതിയുമായി ബിജെപി

പ്രധാനമന്ത്രിയെ അവഹേളിച്ച എഐഎസ്എഫ്നേ താവിനെതിരെ ബിജെപി പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന രീതിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് പരാതി. നടപടി ആവശ്യപ്പെട്ട് ബിജെപിയുടെ യുവജന സംഘടന യുവമോര്‍ച്ചയാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിങ്കളാഴ്ച നടന്ന ഹർത്താലിനിടെ അഫ്സലഫ് നരേന്ദ്രമോദിയുടെ പോസ്റ്ററില്‍ ചവിട്ടുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന രീതിയിൽ നടന്ന പ്രതിഷേധത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഇതോടെയാണ് ബിജെപി പൊലീസില്‍ പരാതി നല്‍കിയത്.

എഐഎസ്എഫ് ജില്ലാ നേതാവും എറണാകുളം ജില്ലാ പഞ്ചായത്തംഗവുമായ അസ്‌ലഫ് പാറേക്കാടനെതിരെയാണ് പരാതി നൽകിയത്. ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.