വ്യാജ മണൽ നിർമാണം വ്യാപകം; വിറ്റഴിക്കുന്നത് മൺപൊടി; എതിർക്കുന്നവർക്ക് ഭീഷണി

മണല്‍ക്ഷാമം മുതലെടുത്ത് സംസ്ഥാനത്ത് വ്യാജമണല്‍ വ്യാപകമാകുന്നു. മട്ടിമണലെന്ന പേരിലാണ്  കഴുകിയ മണ്ണ് വ്യാപകമായി വിറ്റഴിക്കുന്നത്. ഇതിനായി  വന്‍തോതില്‍ കുന്നുകള്‍ ഇടിച്ചുനിരത്തുന്നതോടെ മറ്റൊരു പാരിസ്ഥിതിക പ്രത്യാഘാതം നേരിടുകയാണ് കേരളം

മണ്‍പൊടിയാണ് ഒന്നാന്തരം മണലെന്ന വ്യാജേനെ വില്‍ക്കുന്നത്. കോഴിക്കോട് ചെമ്പനോടയിലെ മട്ടിമണല്‍ നിര്‍മാണ കേന്ദ്രത്തിലെ കാഴ്ച ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു. മണല്‍ നിര്‍മാണത്തിനായി കുന്നിടിച്ച് മണ്‍കൂനകളുണ്ടാക്കിയിരിക്കുന്നു. ഈ മണ്ണ്  ക്വാറിയിലെ കെട്ടി നിര്‍ത്തിയ വെള്ളത്തിലേക്ക് തള്ളി.  ചെളിയടിക്കുന്ന മോട്ടോറുകളുപയോഗിച്ച്  കൂറ്റന്‍ വലകളിലേക്ക് അടിച്ച് കയറ്റുന്നു. കലങ്ങിയൊഴുകുന്ന  വെള്ളത്തില്‍ നിന്നും ഊറിവരുന്ന തരികള്‍ മാറ്റിയിടുന്നതോെട കൃത്യമ മണലിന്റെ നിര്‍ാണം പൂര്‍ത്തിയായി. വന്‍തോതില്‍ കുന്നിടിച്ചുള്ള നിര്‍മാണത്തെ എതിര്‍ക്കുന്നവരെ പണത്തിന്റെ കരുത്തില്‍ തല്ലിയൊതുക്കും

മണലിന് ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്ന കണ്ണൂര്‍ പോലുള്ള ജില്ലകളിലേക്ക് പുഴ മണലെന്ന വ്യാജേനെയാണ് ഇവ വ്യാപകമായി കയറ്റി അയക്കുന്നത്.