വോട്ടഭ്യർഥനയുമായി ചെങ്ങന്നൂരിൽ സി കെ ജാനു; നേരിടേണ്ടി വന്നത് അപ്രതീക്ഷിത പ്രതിസന്ധികൾ

ബി.ജെ.പിയുമായുള്ള പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് സി.കെ.ജാനു. മുന്നണിയുമായുള്ള പ്രശ്നങ്ങൾ കൃത്യമായി എൻ.ഡി.എ യോഗത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇടത്- വലത് മുന്നണികളെ പിന്തുണച്ചിട്ടും ചെങ്ങന്നൂരിലെ പട്ടികജാതി കോളനികളിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും സി.കെ.ജാനു പറഞ്ഞു.

മാന്നാർ പഞ്ചായത്തിലെ കോളനികൾ കേന്ദ്രീകരിച്ചായിരുന്നു ആദിവാസി നേതാവ് സി.കെ.ജാനുവിൻറെ പ്രചാരണം. എൻ.ഡി.എ മുന്നണിയുമായുള്ള പ്രശ്നങ്ങൾ തൽക്കാലത്തേക്ക് മാറ്റിവച്ചാണ് സി.കെ.ജാനു ചെങ്ങന്നൂരിൽ പ്രചാരണത്തിനിറങ്ങിയത്. ബി.ജെ.പി അവഗണിക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് ബി.ഡി.ജെ.എസ് അടക്കമുള്ള ഘടക കക്ഷികൾക്കൊപ്പം സി.കെ.ജാനുവിൻറെ ജനാധിപത്യ രാഷ്ട്രീയ സഭയും നിസഹകരണ നിലപാടിലായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പിൻറെ അടിസ്ഥാനത്തിലാണ് പ്രചാരണത്തിനിറങ്ങിയതെന്ന് സി.കെ.ജാനു പറഞ്ഞു.

മണ്ഡലത്തിലെ പട്ടികജാതി കോളനികളിൽ കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൌകര്യങ്ങൾപോലും എത്തിയിട്ടില്ല.വോട്ടുതേടി മണ്ഡലത്തിലിറങ്ങിയപ്പോൾ ചില അപ്രതീക്ഷിത പ്രതിസന്ധികളും സി.കെ.ജാനുവിന് നേരിടേണ്ടിവന്നു.