ഇനി നോമ്പ്കാലം; റമസാനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ

റമസാനെ വരവേല്‍ക്കാന്‍ കേരളത്തിലെ മുസ്്്ലിം ഭവനങ്ങളും  പള്ളികളും ഒരുങ്ങി. മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ശഅബാന്‍ മാസം മുപ്പത് പൂര്‍ത്തിയാക്കി ഇന്നാണ് കേരളത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന നോമ്പ് തുടങ്ങുന്നത്.

വിശ്വാസിയെ സംബന്ധിച്ച് പുണ്യങ്ങളുടെ  പൂക്കാലമാണ് റമസാന്‍. സല്‍പ്രവര്‍ത്തികള്‍ക്ക് പത്തിരിട്ടി ഫലം കിട്ടുന്ന മാസം.  വീടും ആരാധനാലയങ്ങളും കഴുകി വൃത്തിയാക്കി റമസാനെ വരവേല്‍ക്കാന്‍ തയ്യാറെടുപ്പ് നേരത്തെ തുടങ്ങും.. ഇച്ഛകളെ പരമാവധി നിയന്ത്രിച്ച് സൃഷ്ടാവിലേക്ക് അടുക്കാനുള്ള  ശ്രമങ്ങളില്‍ മുഴുകും ഇനിയുള്ള ദിവസങ്ങളില്‍  മുസ്്ലിം സമൂഹം.തിന്‍മകളില്‍ നിന്നും വിട്ടുനിന്ന് കരുണയുള്ളവനാകുന്നതോടെ  വിശ്വാസം സ്ഫുടം ചെയ്തെടുക്കുെമന്നാണ് പ്രവാചക വചനം.

നോമ്പുകാര്യന്റെ ദിനചര്യയുടെ ഭാഗമാണ് ഖുറാന്‍ പരായണം.  ആയിരം മാസങ്ങളേക്കാള്‍ പുണ്യമേറിയ ലൈലത്തുല്‍ ഖദര്‍ രാവും ഈ മാസത്തില്‍ തന്നെയാണ്. ആദ്യ ദിനങ്ങള്‍ പിന്നിടുന്നതോടെ നാടൊട്ടുക്കും  വിവിധ മതസ്ഥര്‍ പങ്കെടുക്കുന്ന ഇഫ്താര്‍ പാര്‍ട്ടികളും സമൂഹ നോമ്പ് തുറകളും സജീവമാകും.