ചുള്ളിക്കാടിന്റെ പരാമർശത്തിൽ പ്രതികരിച്ച് സാഹിത്യ ലോകം

തന്റെ കവിതകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാമർശത്തിൽ പ്രതികരിച്ച് സാഹിത്യലോകം.   കവിത മോശമായി മനസിലാക്കിയവര്‍ അത് മറ്റുള്ളവരെ പഠിപ്പിക്കരുതെന്ന് കവി ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്ന് ഡോ.എം.ലീലാവതി. മറ്റുള്ളവരെ പഠിപ്പിക്കേണ്ടയെന്ന്  കവി ആഗ്രഹിച്ചാലും കവിതയ്ക്ക് മൂല്യമുണ്ടെങ്കിൽ അത് പാഠപുസ്തകമാകുമെന്ന് എം.കെ.സാനുവും 

യോഗ്യതയില്ലാത്തവർ കവിത പഠിപ്പിക്കേണ്ട. യോഗ്യതയില്ലാത്തവർ കവിത പഠിക്കുകയും വേണ്ട. വിദ്യാഭ്യാസമേഖലയിലെ തെറ്റായ പ്രവണതകളില്‍ പ്രതിഷേധിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടിത് പറയുമ്പോള്‍ അത് കവിക്ക് ആഗ്രഹിക്കാനേ കഴിയുവെന്ന് പറയുന്നു സാഹിത്യലോകത്തെ ഗുരുക്കന്മാർ. 

പ്രശസ്ത ജർമൻ എഴുത്തുകാരൻ ഫ്രാൻസ് കാഫ്കയെ ഉദാഹരിച്ചായിരുന്നു കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാമർശത്തെ എം.കെ. സാനു  വിലയിരുത്തിയത്.  സാഹിത്യനിരൂപണം ആരംഭിക്കേണ്ടത് ആസ്വാദനത്തിലാണെന്നും പഠനത്തിലല്ലെന്നും എം.കെ.സാനു പറഞ്ഞു.ചുള്ളിക്കാട് പറഞ്ഞുവയ്ക്കുന്ന അക്കാദമിക് മൂല്യച്യുതി എല്ലാക്കാലത്തുമുണ്ടായിരുന്നുവെന്നും പക്ഷേ അതിന് സാമാന്യവൽക്കരണം സാധ്യമല്ലെന്നും എം.കെ.സാനു പ്രതികരിച്ചു.