ടി.പി. വധക്കേസ് പ്രതി കുഞ്ഞനന്തന് ശിക്ഷായിളവിനു നീക്കം

ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതിയായ സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. കണ്ണൂര്‍ എസ്പി  ജി. ശിവ വിക്രമിനെ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തി. നടപടി ക്രമങ്ങളുടെ ഭാഗമായി പൊലിസ് കെ.കെ രമയുടെ മൊഴിയെടുത്തു. സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെകെ രമ മനോരമ ന്യൂസിനോട് പറഞ്ഞു  

ടിപി കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കു‍ഞ്ഞനന്തനെ എഴുപത് വയസ്സ് തികഞ്ഞുവെന്ന ആനുകൂല്യം നല്‍കി പുറത്തിറക്കാനാണ് സര്‍ക്കാര്‍ നീക്കം. കേസില്‍ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തന്‍ സിപിഎമ്മിന്റെ കണ്ണൂരിലെ  പ്രമുഖ നേതാവാണ്. നാല് വര്‍ഷം പോലും തടവ് ശിക്ഷ പൂര്‍ത്തായാക്കാത്ത പ്രതിക്ക് നിരവധി തവണ പരോള്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കിയതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ശിക്ഷാഇളവ് നല്‍കുന്നതിന്റെ ഭാഗമായി ടിപിയുടെ ഭാര്യ കെകെ രമയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.കൊളവല്ലൂര്‍ എസ്ഐയാണ് രമയുടെ മൊഴിയെടുത്തത്. പ്രതിക്ക് ശിക്ഷാഇളവ് നല്‍കുന്നതിന് ഇരയുടെ ബന്ധുക്കളുടെ മൊഴിയെടുക്കേണ്ടതുണ്ട്.സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെകെ രമ പറഞ്ഞു 

കുഞ്ഞനന്തനെ പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ രാഷട്രീയ ഇടപടെലുണ്ടാകണമെന്നും കെെക രമ .പറഞ്ഞു. ടിപി കേസിലെ പ്രതികള്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നുവെന്ന ആരോപണത്തിനിെടയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം