ഷുഹൈബ് വധം; പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ഷുഹൈബ് വധക്കേസിലെ സാക്ഷികളെ തിരിച്ചറിയൽ പരേഡിനിടെ പ്രതി  ഭീഷണിപ്പെടുത്തിയെന്ന് പരാതി. സാക്ഷികളായ നൗഷാദ്, മൊയിനുദ്ദീൻ, റിയാസ് എന്നിവരാണ് 

ഷുഹൈബ് വധക്കേസിലെ പ്രതിയായ ദീപ് ചന്ദിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കണ്ണൂര്‍ സ്പെഷൽ സബ് ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിനിടെയാണ് ദീപ് ചന്ദ് സാക്ഷികള്‍ക്കുനേരെ ഭീഷണി മുഴക്കിയത്. നിങ്ങളെ വെറുതെ വിടില്ലെന്നായിരുന്നു ഭീഷണി.